വീട്ടിലൊരു
ദിവസം രണ്ട് കിളികള്‍ വന്നു..ദൂരെ എവിടെ നിന്നോ വരുന്ന വഴിയാണ്..മുമ്പ് ഞാന്‍
കണ്ടിട്ടില്ല..പുരയ്ക്ക് ചുറ്റും പാറി നടന്നവര്‍ അവസാനം വിറകുപുരയുടെ പുറത്തേക്ക്
നീണ്ടു കിടക്കുന്ന പട്ടികമേല്‍ വന്നിരുന്നു..രണ്ട് പേരും
അടക്കിപ്പിടിച്ചെന്തൊക്കെയോ സംസാരിച്ചു..കുറച്ച് കഴിഞ്ഞു അവര്‍ പോയി..
പിറ്റേ
ദിവസം എങ്ങുനിന്നോ കിട്ടിയൊരു നൂല്‍കമ്പിയും കൊക്കിലൊതുക്കി അവര്‍
വന്നു..പട്ടികയുടെ മേല്‍ കൊളുത്തിയിട്ടു.പെണ്‍കിളി അതിനപ്പുറത്തെ ഓലക്കെട്ടിന്മേല്‍
ചെന്നിരുന്നു..ആണ്‍കിളി എവിടെ നിന്നൊക്കെയോ കമ്പുകളും ഇലകളും കൊണ്ടുവന്നു
അതിന്മേല്‍ കൊളുത്തിയിട്ടു..
ഓരോ കമ്പും കൊളുത്തിയിടുമ്പോള്‍ അത് താഴെ വീണുപോകും.വീണ്ടും പറന്നു വന്നു അത് കൊക്കിലൊതുക്കി അവിടെ കൊണ്ടുവെക്കും..ഒരു നൂറ് വട്ടമെങ്കിലും ഒരു ദിവസം ആ കിളി ഓരോ കമ്പിനായ് അങ്ങോട്ടും ഇങ്ങോട്ടും പറക്കും..
ഇടയ്ക്കിടക്ക്
ഓലകെട്ടിന്മേല്‍ എല്ലാം നോക്കിയിരിക്കുന്ന പെണ്‍കിളിയുടെ അടുത്തു ചെന്നിരുന്നു
എന്തൊക്കെയോ ചോദിക്കും.. പെണ്‍കിളി എന്തൊക്കെയോ അഭിപ്രായങ്ങള്‍ പറയും..വീണ്ടും ആണ്‍കിളി
അടുത്ത കമ്പിനായ് പറമ്പിലേക്ക് പറക്കും..
ദിവസവും
ഉച്ച കഴിഞ്ഞിട്ടാണ് രണ്ട് പേരും വരുന്നത്..ഉച്ചവരെ എവിടെയൊക്കെയോ പാറി നടന്നു
ഭക്ഷണം തേടുകയായിരിക്കും..
നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ പട്ടികയുടെ മേല്‍ തൂക്കിയിട്ട നൂല്‍കമ്പിമേല്‍ ചെറിയൊരു കൂട് തയ്യാറായി..ഒരു ബെഡ് റൂമും സിറ്റോട്ടും ചേര്‍ന്ന ഒരു കുഞ്ഞു കൂട്..
നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ പട്ടികയുടെ മേല്‍ തൂക്കിയിട്ട നൂല്‍കമ്പിമേല്‍ ചെറിയൊരു കൂട് തയ്യാറായി..ഒരു ബെഡ് റൂമും സിറ്റോട്ടും ചേര്‍ന്ന ഒരു കുഞ്ഞു കൂട്..
പെണ്‍കിളി
ഉള്ളിലോട്ട് കയറി ഇരുന്നു നോക്കി..ചെറിയ എന്തോ അസൌകര്യമുണ്ട്..പുറത്തേക്കു വന്നു
ആണ്‍കിളിയുടെ ചെവിയിലവള്‍ പരിഭവം പറഞ്ഞു..ആണ്‍കിളി ഉള്ളില്‍ കയറി പൊന്തി നില്‍ക്കുന്ന
കമ്പുകള്‍ കൊക്ക് കൊണ്ട് ഒതുക്കി കുറച്ച് ഇലകള്‍ കൊണ്ട് പട്ടുമെത്ത പോലെ
വിരിച്ചു..പെണ്‍കിളിയുടെ മുഖത്തേക്ക് നോക്കി...
“ഇനിയൊന്നു ഇരുന്നുനോക്ക്”
പെണ്‍കിളി അതിലിരുന്നിട്ട് ആണ്‍കിളിയുടെ കൊക്കില്‍ ഒരുമ്മ കൊടുത്തു..
ദിവസങ്ങള്‍
കഴിഞ്ഞു.. പെണ്‍കിളി അതില്‍ തന്നെയിരിപ്പാണ്..ആണ്‍കിളി ഉച്ചവരെ ജോലിക്ക് പോയ ശേഷം
ഓലകെട്ടിന്മേല്‍ വന്നിരിക്കും. കൂട്ടിലിരിക്കുന്ന പെണ്‍കിളിയോടു അന്നത്തെ
വിശേഷങ്ങളെല്ലാം പറയും..ഇടയ്ക്ക് കൂടിനു തൊട്ടുരുമ്മി ഉള്ളിലുള്ള മുട്ട
നോക്കിയിട്ട് എന്തൊക്കെയോ ആഹ്ലാദശബ്ദങ്ങള്‍ പുറപ്പെടുവിക്കും..
ദിവസങ്ങള്‍
കൊഴിഞ്ഞപ്പോള്‍ കൂട്ടില്‍ നിന്നും കുഞ്ഞു കിളി നാദം വന്നു തുടങ്ങി..ആണ്‍കിളി
സന്തോഷത്തോടെ കൂടിനു ചുറ്റും പാറി നടന്നു..കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ട് കിളികള്‍
കൂടി പറന്നു വന്നു..ചിലപ്പോള്‍ അവര്‍ അമ്മായിയും അമ്മോശനും ആയിരിക്കും..പിന്നെയും
ഒരുപാട് കിളികള്‍ കൂടിനടുത്തേക്ക് വന്നു..എല്ലാവരും ചേര്‍ന്ന് കൂടിനു
ചുറ്റുമിരുന്നു കൊച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മീന്‍ പൊതിഞ്ഞു കൊണ്ടുവന്ന
പത്ര കഷണത്തില്‍ നോക്കി വീട്ടിലെ കുഞ്ഞുമോള്‍ ഇങ്ങനെ വായിച്ചു..
“ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീവെച്ച് കൊന്നു.....!!!”
No comments:
Post a Comment