മൊയ്തുന്‍റെ
സുന്നത്ത് ഇന്നലെയായിരുന്നു..അടുത്ത് തന്നെ എന്‍റെതും ചെയ്യണമെന്ന് ഉമ്മ
വാപ്പാനോട് പറയുന്നത് കേട്ടു..എന്തോ എടങ്ങേറ് പിടിച്ച ഏര്‍പ്പാട് ആണെന്ന് സംസാരം കേട്ടപ്പഴേ മനസ്സിലായിരുന്നു..ഏതായാലും സംഭവം എങ്ങനെയാണെന്ന് ഒന്നറിയാമല്ലോ എന്ന്
കരുതി കാലത്തേ മൊയ്തുന്‍റെ വീട്ടിലേക്ക് വെച്ചുപിടിച്ചു..
പഴയ തറവാട് വീടാണ് മോയ്തൂന്‍റെ..ഓഫ്രീസ്രൂമിലാ(ഉമ്മറതോട് ചേര്‍ന്ന്‍ പുറത്തുള്ള
മുറി) മൊയ്തു കിടക്കുന്നത്..പൊടിമില്ലില്‍ തുണിക്കവര്‍ കെട്ടിയപോലെ ഒരു തുണി
കെട്ടി തൂക്കിയിട്ടുണ്ട് ആസ്ഥാനത്ത്..
ആരൊക്കെയോ കാണാന്‍
വന്നതിന്‍റെ തെളിവെന്നോണം രണ്ട് നാരങ്ങയും ഒരു കൊല കറുത്ത മുന്തിരീം മേശമേല്‍
ഉണ്ട്.. ..മോയ്തൂനെ കാണാനാ ഇറങ്ങ്യതെങ്കിലും എന്തെങ്കിലും തിന്നാന്‍ കിട്ടുമെന്നു
മോഹിച്ച ഞാന്‍ നിരാശനായി..അടുത്തേക്കിരുന്നു ഞാനൊരു നാരങ്ങ എടുത്തു പൊളിച്ചുകൊണ്ട്
ചോദിച്ചു....
"കൊറേ ആള്‍ കാണാന്‍
വന്നീനോ?"
ഹാ..കൊറേ ആള്
വന്നീനു.കൊറേ ഫ്രൂട്സും ഉണ്ടായ്നു.മൊയ്തു പറഞ്ഞു നിര്‍ത്തി.
ആ ബഷീര്‍ വന്ന് ഒക്ക
തിന്നു തീര്‍ത്തു..എന്‍റെ കയ്യിലെ നാരങ്ങ നോക്കി ഇത് പറയുമ്പോ ഓന്‍റെ കണ്ണു
നിറഞ്ഞിരുന്നു....
"ആ ബഷീര്‍
അല്ലേലും ഒരു അലപ്പനാ.." ഞാന്‍ പറഞ്ഞു..
ഞാന്‍ ആസ്ഥാനത്തെ തുണി
മെല്ലെ പൊക്കിക്കൊണ്ട് ചോദിച്ചു..
"വേദന ഇണ്ടായ്നോ"?
ഹാ ..ഒരുറുമ്പു കടിക്കണ
വേദനേ ഉള്ളൂ..ഒന്നു കണ്ണുചിമ്മിത്തൊറക്കുമ്പളേക്കും അത് കൈയ്യും..
എനിക്കാശ്വാസമായി.കാര്യം
നിസ്സാരമാണല്ലോ...തിന്നുപകുതിയായ നാരങ്ങ മോയ്തൂന് കൊടുത്ത് പുതിയതൊന്ന്‍ എടുത്ത്
ഞാനിറങ്ങി...
എങ്കിലും പേടി
ഉണ്ടായിരുന്നു..എങ്ങനാ ചെയ്തതെന്നുകൂടി ചോദിക്കായ്നു.ഛെ..മണ്ടതരായിപോയി..വീടിലേക്കുള്ള വഴിയെ സ്വയം പറഞ്ഞു....
അങ്ങനെ സുന്നത്ത്
ചെയ്യാനുള്ള ദിവസായി.ന്‍റെ ബേജാര്‍ കണ്ടിട്ട് ഉമ്മ പറഞ്ഞു..നെനക്ക് ഞാനൊരു
കാശിതൊണ്ട്(ഭണ്ടാരം)വാങ്ങിത്തരുന്നുണ്ട്..
തല്‍ക്കാലം
ആശ്വാസായി..ചില്ലറപൈസ ഇട്ടുവെക്കാന്‍ ഒരു തൊണ്ട് വേണമെന്ന് കൊറേ ആയി പറയുന്നു..
മല്ലന്മാര് ബന്ധുക്കള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെയും പൊക്കി ബഷീര്‍ ഡോക്ടറെ അടുത്ത് കൊണ്ട് പോയി..നാട്ടിലെ ഇതിന്‍റെ
മെയിന്‍ ആളാണ് ബഷീര്‍ ഡോക്റ്റ്.. അവിടെ എത്തുമ്പോളേക്കും പേടിച്ച് ഇപ്പം
മൂത്രമൊഴിച്ചുപോകുമെന്ന അവസ്ഥയിലാണ് ഞാന്‍..
എന്നെയവര്‍ ബെഡില്‍ കിടത്തി..ഒരാള്‍ കാലിലും പിടിച്ചു..കുശലം പറഞ്ഞുകൊണ്ട് ഡോക്ടര്‍
കത്രിക പോലുള്ള ഒരു സാധനം കയ്യിലെടുത്തതും എന്‍റെ ജലപീരങ്കിയുടെ വാല്‍വ് എങ്ങോട്ടോ
പൊട്ടിതെറിച്ചു..
ഡോക്ടറും സഹായീം
ജലധാരയില്‍ മുങ്ങിക്കുളിച്ചു..
ഞാന്‍ ജീവനും കൊണ്ട്
ഇറങ്ങിയോടി..പുറകേ തന്നെ വാപ്പേം ഇക്കാക്കേം ഡോക്റ്ററെ കാത്തിരുന്ന രോഗികളും...
ഓടി ഓടി ഞാന്‍
ബസ്റ്റാന്റിലെത്തി(ട്രൌസര്‍ ഇട്ടിരുന്നോ എന്നു ഓര്‍മയില്ല)ആരൊക്കെയോ എന്നെ
തൂക്കിയെടുത്ത് വീണ്ടും ബെഡില്‍ കിടത്തി..
ഡോക്ടര്‍ ഉഗ്രരൂപം
കൊണ്ട് നില്‍ക്കുകയാണ്..
അടങ്ങി കിടന്നില്ലേല്‍
നിന്‍റെ ച്ചുക്കാമണി മെരട് വെച്ചു ഞാന്‍ അരിഞ്ഞുകളയും..ഒരു കത്തി കയ്യില്‍
കാണിച്ചുകൊണ്ട് ഡോക്റ്റ് ഗര്‍ജിച്ചു..
ഞാന്‍ ഉള്ള വോളിയത്തില്‍
കരഞ്ഞു..അതിനിടയിലെപ്പഴോ അത് കഴിഞ്ഞു..
ഇമ്മാതിരി സാധനത്തിനേം
കൊണ്ട് ഒരൊറ്റ എണ്ണം ഈ പടി കേറിപോകരുത്..ഡോക്ടര്‍ വാതില്‍ ശക്തിയായി അടച്ചു കൊണ്ട്
പറഞ്ഞു...
വീടെത്തി.കാശിതൊണ്ട് തലയ്ക്കു ഭാഗത്ത് തന്നെ
വെച്ചു..എന്നെ കാണാന്‍ വരുന്നവരുടെ കയ്യിലുള്ള കവറുകള്‍ കണ്ടപ്പോ വേദന അല്‍പ്പമൊന്നു
കുറഞ്ഞു..
എല്ലാരും
പോയിക്കഴിഞ്ഞപ്പോ മൊയ്തു വന്നു..
കാശിതൊണ്ട് കണ്ടു
മൊയ്തു അമ്പരന്നു..ഇങ്ങനൊരു പരിപാടി ഉണ്ടായ്നോ.വല്ലാത്ത നഷ്ടായിപോയി..ഇനിപ്പോ
ഒന്നൂടി മുട്ട മുറിക്കാന്‍ പറ്റോ...?
മൊയ്തു സങ്കടത്തോടെ പറഞ്ഞു..
ഉം.........ഞാനൊന്നു നീട്ടിമൂളി..
എങ്ങനണ്ടായ്നു
പരിപാടി..വേദന ണ്ടായ്നോ...?
മൊയ്തു ചോദിച്ചു..
ഇതാണോ നിന്‍റെ ഉറുമ്പ്
കടിക്കുന്ന വേദന....? ഇതൊന്ന് ഒണങ്ങീറ്റ് ഞാന്‍ ഗ്രൌണ്ടിലേക്ക് വരട്ടെ..ബാക്കി അപ്പൊ
പറയാം..ഞാന്‍ സങ്കടോം ദേഷ്യവും സഹിക്കാന്‍ വയ്യാതെ പറഞ്ഞു..
സന്ദര്‍ഭം മോശമാണെന്ന് മനസ്സിലാക്കിയിട്ടാകും ഒരൊറ്റ കുല മുന്തിരീം എടുത്ത് മൊയ്തു
എങ്ങോട്ടോ ഓടി..........
ശുഭം..
----------------------------------------------------------------------------------------------------
on fb:-http://goo.gl/C8QHAA
----------------------------------------------------------------------------------------------------
on fb:-http://goo.gl/C8QHAA

No comments:
Post a Comment