ഒരു ചെറിയ പാത്രത്തില്‍ വെള്ളം എടുത്തപ്പോള്‍
തലയാട്ടി കൊണ്ട് കിളി പറഞ്ഞു “എനിക്ക് വെള്ളം വേണ്ട”
ചെറിയൊരു കഷണം കുബ്ബൂസ് പൊടിപോലെ നുറുക്കി
കൊടുത്തപ്പോഴും പറഞ്ഞു “എനിക്ക് വേണ്ട”
ഞാന്‍ ചോദിച്ചു.. “അപ്പൊ മോള്‍ക്ക് എന്താ
വേണ്ടേ...?”
കിളി തല ഉയര്‍ത്തി മേലോട്ട് നോക്കി..
ഞാന്‍ മേലോട്ട് നോക്കിയപ്പോള്‍ കിളിയുടെ പേരന്‍സും
കുറച്ച് ഗുണ്ടകളും അപ്പുറത്ത് മതിലിന്മേല്‍ എന്നെയും നോക്കി ഇരിക്കുന്നു..
ഞാന്‍ കയ്യിലെ കുഞ്ഞിനെ ഉയര്‍ത്തി കാണിച്ചു
കൊടുത്തു..
കണ്ട മാത്രയില്‍ എല്ലാരും ചേര്‍ന്ന് എന്തൊക്കെയോ
പറഞ്ഞു.. “കുഞ്ഞിനെ ഒന്നും ചെയ്യല്ലേ” എന്നാകും ആ പറഞ്ഞതിനര്‍ത്ഥം..
ഞാന്‍ ഒരു തുറന്ന ബോക്സില്‍ കിളി കുഞ്ഞിനെ
ഇരുത്തി..വെയില്‍ കൊള്ളാതിരിക്കാന്‍ ഒരു മറയും മുകളില്‍ വെച്ചു കൊടുത്തു..
വെള്ളവും കുബ്ബൂസും തൊട്ടടുത്ത് തന്നെ വെച്ചു ട്ടോ..
പോയി വരാം എന്ന് പറഞ്ഞു ഞാന്‍ ജോലിക്ക് പോയി..
വൈകിയിട്ട്
തിരിച്ചു വരുമ്പോള്‍ ആ സ്ഥലത്തെ ചവറുകലെല്ലാം ആരോ വൃത്തിയാക്കിയിരിക്കുന്നു..ഒന്നും
ബാക്കിയില്ലാതെ..
എനിക്ക് സങ്കടമായി..കിളി കുഞ്ഞും അതിന്‍റെ കൂടെ
പോയിക്കാണും..
സങ്കടത്തോടെ തിരിച്ചു നടന്നപ്പോള്‍ എവിടെ നിന്നോ
“കുക്കുരു..കുരു..കുരു..” ശബ്ദം കേട്ടു..
തലയുയര്‍ത്തി മുന്നിലെ മതിലിലേക്ക് നോക്കുമ്പോള്‍
കിളി കുഞ്ഞ് എന്നെയും നോക്കി ഇരിക്കുന്നു..ഞാന്‍ സന്തോഷത്തോടെ കയ്യുയര്‍ത്തി….കിളി
ഒരു ചിറകുയര്‍ത്തി വീശി കാണിച്ചു എന്‍റെ മുന്നിലൂടെ പറന്നകന്നു....ഞാനും കയ്യുയര്‍ത്തി
വീശി..കുഞ്ഞുകിളി കണ്ണില്‍ നിന്ന് മറയും വരെ..
--------------------------------------------------------------------------------------------------
on fb:-http://goo.gl/o0O6db
--------------------------------------------------------------------------------------------------
on fb:-http://goo.gl/o0O6db

No comments:
Post a Comment