നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

മൂക്കന്‍ മസ്രിയും ഈര്‍ക്കില്‍ സൗദിയും

 
ന്താണെന്നറിയില്ല..ഇന്ന് വയറിനാകെ ഒരു അസ്വസ്ഥത..വിശപ്പ്‌ തീരെയില്ല..സാധാരണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാല്‍ ഇത്ര മൈലേജ് കിട്ടാറില്ല...സമയം രാത്രി 9മണിയായി.. ഭക്ഷണം ഹോട്ടലില്‍ നിന്നാണ്...അര മണിക്കൂര്‍ കൂടി ഇരുന്നു....ഒന്നും തിന്നാതെ റൂമിലേക്ക് പോയാല്‍ നട്ടപാതിരാക്ക് പച്ചവെള്ളം കുടിച്ച് വയറു നിറയ്ക്കേണ്ടി വരും..ഒന്നുരണ്ട് കസ്റ്റമര്‍ കൂടി വന്നു..അപ്പോഴേക്കും വയറിന്‍റെ ഏതോ ഒരു കോണില്‍ നിന്നും വിശപ്പ്‌ വരുന്നത് പോലെ..കടയടച്ച് കുറച്ചപ്പുറത്തെ മലയാളി ഹോട്ടല്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു..


 ഹോട്ടലിന്‍റെ നേരെ എതിര്‍വശത്ത് കുബ്ബൂസ് കടയില്‍ ഒരു കശപിശ നടക്കുകയാണ്..കുബ്ബൂസ് കടയുടെ തൊട്ടിപ്പുറത്തുള്ള ഫലാഫില്‍(പരിപ്പുവട പോലുള്ള) സാന്റ് വിച്ച്  കടയിലെ മൂക്ക് നീണ്ട തടിയന്‍ മസ്രിയും ഈര്‍ക്കില്‍ പോലത്തെ ഒരു സൗദിയും..

 
രണ്ടു പേരും കുബ്ബൂസ് വാങ്ങിക്കാന്‍ വന്നവരാണ്..സൗദികള്‍ക്ക് പൊതുവേ ചില കാര്യങ്ങള്‍ക്ക് ക്ഷമ തീരെയില്ലല്ലോ..ഉണ്ടാക്കുന്ന കുബ്ബൂസെല്ലാം ആ മസ്രിയെടുത്തു..അതിന് ദേഷ്യം പിടിച്ച് സൗദി ഒന്ന് പറഞ്ഞു..മസ്രി രണ്ടും..മൂന്നാമത് സൗദി മസ്രിയുടെ മുഖത്തൊന്നു തോണ്ടി..മസ്രി സൗദിയെ ഉന്തി അപ്പുറത്തേക്കിട്ടു..അപ്പോഴേക്കും ഒന്ന് രണ്ടു സൌദികള്‍ ഇടയ്ക്ക് കയറി രണ്ടു പേരെയും പിടിച്ചു മാറ്റി..അറബിത്തെറികള്‍ പറഞ്ഞു മസ്രി അവന്‍റെ ഫലാഫില്‍ കടയിലേക്കും സൗദി അവന്‍റെ കാറിലേക്കും പോയി.
 സൗദികളുടെ അടി നടക്കുകയാണേല്‍ നാം ശ്രദ്ധിക്കേണ്ടത്:-
              അവരെ പിടിച്ചു മാറ്റാനോ ഇടപെടാനോ പോകരുത്.. എന്തിനാ നല്ലൊരു തല അവര്‍ക്ക് തട്ടി കളിക്കാന്‍ കൊടുക്കുന്നെ..പിന്നെ ഒരു വട്ടം അടി കഴിഞ്ഞാല്‍ തീര്‍ന്നു എന്ന് കരുതി ആരും പിരിഞ്ഞു പോകരുത്..ഒരു അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞാല്‍ ഒന്നുകൂടി ഉണ്ടാകും..

ഞാന്‍ രണ്ടു ചപ്പാത്തിക്കും ഒരു ബീഫ് കറിക്കും ഓര്‍ഡര്‍ ചെയ്തു അടി നടക്കുന്ന ഭാഗത്തേക്ക് കസേര തിരിച്ചിട്ടു കാത്തിരുന്നു..കുറച്ച് കഴിഞ്ഞപോള്‍ കയ്യില്‍ വലിയൊരു ജിഐ പൈപ്പുമായി ഈര്‍ക്കില്‍ പോലത്തെ സൗദി മിസ്രിക്ക് നേരെ കുതിച്ചു വന്നു..ഒറ്റയടിക്ക് ഫലാഫല്‍ കടയുടെ ചില്ല് തകര്‍ത്തു കളഞ്ഞു ആ പഹയന്‍..മൂക്ക് നീണ്ട മസ്രി ഫലാഫല്‍ എണ്ണയില്‍ നിന്നും കോരിയെടുക്കുന്ന അരിപ്പ തവിയെടുത്ത് പുറത്തേക്ക് ചാടി വീണു....ആരൊക്കെയോ ചേര്‍ന്ന് രണ്ടു ട്ടീമിനെയും പിടിച്ചു മാറ്റുന്നുണ്ട്...കബഡി മത്സരത്തില്‍ വരയില്‍ തൊടാന്‍ പാടുപെടുന്ന കളിക്കാരനെ പോലെ സൗദിചെക്കന്‍ എങ്ങനെയോ ഏന്തി വലിഞ്ഞു ഫലാഫിലിന് കുഴച്ചു വെച്ച മാവിന്‍റെ പാത്രമെടുത്ത് നമ്മുടെ മൂക്കന്‍റെ മോന്തക്ക് കമയ്ത്തി..മിസ്രിയുടെ നീളന്‍ മൂക്കൊഴിച്ച് ബാക്കിയെല്ലാം മാവിനുള്ളിലായി..കണ്ടു നിന്നവരെല്ലാം ചിരിച്ചു..ചിരിക്കുന്ന കൂട്ടത്തില്‍ സൗദിയെ പിടിച്ച് നിര്‍ത്തിയവരുടെ പിടുത്തം ആയിഞ്ഞു..അവന്‍ കുതറി വന്നു അരിപ്പ തവി എടുത്ത് മസ്രിയുടെ തലയ്ക്ക് ഒരടി കൂടി കൊടുത്തു..അതോടെ പ്രതിഭാഗം വാദം അവസാനിപ്പിച്ചു.താഴെ വീണു.

എങ്ങനാ ചിരിക്കാണ്ട് നിക്കാ..ഞാന്‍ നല്ലോണം ചിരിച്ചു..എന്‍റെ ചിരി കണ്ട് മലയാളി ഹോട്ടലിലെ പണിക്കാരും ഓടി എന്‍റെ മുന്നില്‍ വന്നു നിന്നു..അവരെ മറഞ്ഞിട്ട് എനിക്ക് ഒന്നും കാണാനും പറ്റുന്നില്ല..മിക്കവാറും ആ അടി കാണാന്‍ ഇവിട വേറൊരു അടി നടക്കും..അതിലൊരുത്തനെ മലവെള്ളപ്പാചിലില്‍ നിന്ന് തടി വലിച്ചിടും പോലെ വലിച്ച് ഇപ്പുറത്തേക്ക് ഇട്ടു..

ശെടാ..അപ്പോഴേക്കും അടി കഴിഞ്ഞു..പോലീസ് വണ്ടികള്‍ ഒന്നുരണ്ടെണ്ണം വന്നു..അപ്പോഴേക്കും കണ്ടു നിന്ന കുറേപേര്‍ ചിതറിയോടി..പിന്നെ അന്യേഷിച്ചപ്പോഴാ അറിഞ്ഞത്..എവിടെയും പിടികൊടുക്കാതെ മുങ്ങിനടക്കുന്ന ഇക്കാമയില്ലാ വിരുതന്മാരായിരുന്നു അവരെന്ന്..

പത്ത് മിനിറ്റ് അനുരഞ്ജന മീറ്റിംഗ് നടന്നു..സ്ഥലത്തെ പ്രധാനികളെല്ലാം പങ്കെടുത്തു..മൂക്കനെ കുറെ ഊക്കന്മാര്‍ ചേര്‍ന്ന് തൂക്കിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി..ആ തക്കത്തിന് നേരത്തെ സാന്റ് വിച്  വാങ്ങിയവര്‍ പൈസ കൊടുക്കാതെ എതിലൂടെയൊക്കെയോ മുങ്ങി..ഈര്‍ക്കില്‍ സൗദിയും വന്ന പോലീസുകാരനും ഒരു പത്തുമിനിറ്റ് തുരുതുരെ ഉമ്മ വെച്ചുകളിച്ചു സലാമും പറഞ്ഞു രണ്ടു വഴിക്ക് പോയി..ഞാന്‍ നേരത്തെ മറഞ്ഞു നിന്നപ്പോള്‍ കാണാന്‍ കഴിയാഞ്ഞ ഭാഗം കൂടി കണ്ടുനിന്നവരോട് ചോദിച്ച് മനസ്സിലാക്കി എന്‍റെ റൂമിലേക്കും നടന്നു..പോകുന്ന വഴി അശുഭവാര്‍ത്താപ്രിയരായ എന്‍റെ സുഹൃത്തുക്കളോടും കാര്യങ്ങള്‍ പറയാന്‍ ഞാന്‍ മറന്നില്ല..
-----------------------------------------------------------------------------------------
on fb:-http://goo.gl/4cXjfx

 

 

No comments:

Post a Comment