നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

പൊയ്മുഖങ്ങള്‍


ണുപ്പുകാലം തുടങ്ങി..ശരീരം കോച്ചുന്ന തണുപ്പ്..തണുപ്പു കാലത്ത് ഉണ്ടാകുന്ന ഒരുതരം ചൊറിച്ചിലുണ്ട്..ശരീരത്തില്‍ സൂചികൊണ്ട് കുത്തുന്ന പോലെ..പക്ഷെ ചൊറിയുമ്പോള്‍ നല്ല സുഖമാണ് കേട്ടോ..നാട്ടിലുള്ളപ്പോള്‍ കാല്‍വിരലുകള്‍ക്ക് ഇത് പോലെ സുഖമുള്ള ചൊറിച്ചില്‍ ഉണ്ടായിരുന്നു..

ആദ്യമായി ഗള്‍ഫില്‍ വന്നത് നല്ല തണുപ്പുള്ള സമയത്തായിരുന്നു..അന്നൊരാള്‍ എന്നോട് പറഞ്ഞിരുന്നു..പുറത്തേക്കിറങ്ങുമ്പോള്‍ ആര് തമാശ പറഞ്ഞാലും ചിരിക്കരുതെന്നു..പക്ഷെ തൊട്ടടുത്ത ദിവസം ഒരാള്‍ റോഡില്‍ തെന്നി വീഴുന്നത് കണ്ടപ്പോ പെട്ടെന്ന് എന്നോട് പൊട്ടിച്ചിരിച്ചു പോയി..അതോടെ വായയുടെ രണ്ടു വശവും പൊട്ടി..ചിലര്‍ക്ക് തണുപ്പിനു ചുണ്ടും വിരലും പൊട്ടും..

കുളിച്ചൊരുങ്ങി കടയിലേക്ക് ഇറങ്ങിയപ്പോഴേ സമയം ഒരുപാട് വൈകി..തിരക്കിട്ട് കോണിപ്പടികള്‍ ഇറങ്ങുമ്പോഴാണ് സ്റ്റപ്പിന്‍മേല്‍ ഒരു വലിയ എലി ചത്ത് കിടക്കുന്നത് കണ്ടത്.കാഴ്ചയില്‍ പട്ടിണി മരണമല്ല...

 ഇനി ഇതിനെ എടുത്ത് വേസ്റ്റ് ബോക്സില്‍ ഇടുമ്പോഴേക്കും സമയം ഇനിയും വൈകും....ഹാ..വേറെ ആരേലും എടുത്ത് മാറ്റിക്കോളും..ഞാന്‍ കടയിലേക്ക് നടന്നു...

കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍റെ അതെ ബില്‍ഡിങ്ങില്‍ താമസിക്കുന്ന കുറച്ചു  മലയാളികള്‍ എന്‍റെ കടയില്‍ വന്നു..
ഹഹ..അളിയാ..കണ്ടാരുന്നോ..ഒരെലി ചത്ത് കിടക്കുന്നെ..
ഹാ..കണ്ടിരുന്നു..രാവിലെ തന്നെ മെനക്കെടാന്‍ കയ്യാഞ്ഞിട്ടാ...
ആരേലും എടുത്ത് മാറ്റിക്കോളും..ലേ
അതന്നെ..
ഉച്ചയായി..ഭക്ഷണം കഴിക്കാന്‍ വേണ്ടി റൂമിലേക്ക് പോകുമ്പോള്‍ നമ്മുടെ എലി അതെ കിടപ്പില്‍ കിടക്കുന്നുണ്ട്..കൂട്ടിനു കുറച്ച് ഈച്ചകളും..ഇനി ആ എലിയെ അവിടെ നിന്നെടുക്കണമെങ്കില്‍ മുളങ്കുണ്ടയില്‍(കുറെ മുളകള്‍ കൂടിയത്) കുടുങ്ങിയ തുണി അഴിചെടുക്കുന്ന അത്രയും പണിയുണ്ട്..കാരണം വരുന്നവരും പോകുന്നവരും അതിനു ചുറ്റിലും കാര്‍ക്കിച്ചു തുപ്പിയിരുന്നു..ഭക്ഷണം കഴിക്കാന്‍ പോകുവല്ലേ..ഇതിനെ എടുക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ ഒന്നും തിന്നാനാകില്ല..
ഭക്ഷണം കഴിച്ച് പോകുന്ന വഴി ഒന്ന് കൂടി എലിയെ സങ്കടത്തോടെ നോക്കി വീണ്ടും കടയിലെത്തി..
അളിയാ..ആ എലി അതെ കിടപ്പില്‍ കിടക്കുവാണല്ലോ..ആരും എടുത്തില്ല..നേരത്തെ വന്ന എന്‍റെ സുഹൃത്ത് പറഞ്ഞു..
ചിലപ്പോ ഏതേലും പൂച്ച കണ്ടാല്‍ കൊണ്ടുപോകുമായിരിക്കും..ഞാന്‍ പറഞ്ഞു..
ചത്ത് മരവിച്ച എലിയെ പൂച്ച തിന്നില്ലെടാ..
ജന്മ ശത്രു പോലും ശവത്തെ തൊടില്ല..അത്ഭുതം തന്നെ..
വൈകുന്നേരമായി..റൂമിലേക്ക് പോകുമ്പോള്‍ എലിയുടെ സ്ഥാനത്ത് ഒരു ബംഗാളി പയ്യനിരിക്കുന്നു.ബലദിയ്യയിലാണ് ജോലി.ഒരു സാന്റ് വിച്ചും പെപ്സിയുമുണ്ട് കയ്യില്‍..ആള്‍ നല്ല സന്തോഷത്തിലാണ്..എലിയുടെ ജഡം നീക്കം ചെയ്തതിന് ആരോ വാങ്ങി കൊടുത്തതാ..

ഞാനവന്‍റെ തോളില്‍ തട്ടി സുഖവിവരം അന്യേഷിച്ചു..തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ മന്ത്രിച്ചു.... 

"നീ ഇത് പോലുള്ള പുഴുവരിച്ച ജോലികള്‍ ചെയ്യേണ്ടവനാണ്....അതിനേക്കാള്‍ പുഴുവരിച്ച മനസ്സുള്ളവര്‍ ഞങ്ങള്‍ നിന്നെ അഭിനന്ദിക്കും..നിനക്ക് സന്തോഷിക്കാന്‍ അതുമതി..ഞങ്ങള്‍ക്ക് ആശ്വസിക്കാനും."

No comments:

Post a Comment