കടയിലിരുന്നു പുറത്തേക്ക് നോക്കിയാല്‍ ഒരു
ഭാഗത്ത് നിറയെ ഉള്ളി കച്ചവടമാണ്..അത് കഴിഞ്ഞാല്‍ പച്ചക്കറികള്‍..അത് കഴിഞ്ഞാല്‍ ഇല
കച്ചവടം..സൗദികളുടെ ഭക്ഷണ ശൈലിയില്‍ ഇലകള്‍ക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ..
ശമ്പളം കിട്ടിയാല്‍ എങ്ങനെയെങ്കിലും പാര്‍ട്ടി
നടത്തിയും ഷോപ്പിംഗ് നടത്തിയും ദാനം ചെയ്തും ഉള്ള കാശ് തീര്‍ക്കുന്നൊരു
സ്വഭാവമുണ്ട് അറബികള്‍ക്ക്..നാളെ എന്ത് എന്നൊരു ചിന്ത ഇല്ലെന്നത് തന്നെ വാസ്ഥവം..
മണിക്കൂറുകള്‍ നീണ്ട ചൊറിയും കുത്തി ഇരിക്കലിനു
ശേഷമാണ് ആ പയ്യന്‍റെ പച്ചക്കറി കടയില്‍ ഒരു കസ്റ്റമര്‍ വന്നത്..നല്ല പ്രായമുള്ള
ഒരറബി...മാര്‍ക്കറ്റില്‍ എവിടെയും കച്ചവടം ഇല്ലാതിരിക്കുന്ന സമയമാണ്...ഞാനൊരു
കടലാസ് നീളത്തില്‍ ചുരുട്ടി ചെവിയില്‍ തോണ്ടി അവന്‍റെ കടയിലേക്ക് നോക്കിയിരുന്നു..
പയ്യന്‍ നല്ല സന്തോഷത്തിലാണ്..കാറ്റിനു ചെരിഞ്ഞ
വൈക്കോല്‍ പോലെ അപ്പുറത്തെ കടക്കാരെല്ലാം അവനെ നോക്കി നില്‍ക്കുകയാണ്..
ആകെയുണ്ടായിരുന്ന പത്ത് കാര്‍ട്ടൂണ്‍ തക്കാളി
മുഴുവന്‍ അറബി ഞെക്കി നോക്കി..ചിലത് തിരിച്ചും മറിച്ചും എടുത്ത് നോക്കി. ഒടുക്കം
അര മണിക്കൂര്‍ നേരത്തെ വില പേശലിനു ശേഷം അറബി തക്കാളി വാങ്ങി..വില കുറച്ച്
കിട്ടിയെങ്കിലും അയാള്‍ തൃപ്തനല്ല..പിറുപിറുക്കുന്നുണ്ട്..ഇന്‍ത്ത ഹറാമി..ഇന്‍ത്ത
ഹറാമി കബീര്‍..
സാധനം അത് എത്ര ചെറുതായിക്കോട്ടേ..വളരെ
വിരലിലെണ്ണാവുന്ന അറബികള്‍ ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും സാധനങ്ങള്‍ നമ്മള്‍
വണ്ടിയില്‍ വെച്ച് കൊടുക്കണം..അതൊരു അഹങ്കാരം തന്നെയാണ്..ചിലര്‍ വണ്ടി കാണിച്ച്
തരും..ചിലര്‍ സാധനം വാങ്ങിയാല്‍ ഒരു പോക്കാ..നമ്മള്‍ സാധനം എടുത്ത് പുറകെ പോയികൊള്ളണം..
എന്‍റെ ഊഹം തെറ്റിയില്ല..പൈസ കൊടുത്ത് കൈയ്യിലെ
ഊന്നുവടിയും വീശി അറബി വണ്ടിയുടെ അടുത്തേക്ക് നടന്നു..പയ്യന്‍ തക്കാളിയെടുത്ത് അയാളുടെ
പുറകെ നടക്കാന്‍ തുടങ്ങിയതും വേറൊരു കസ്റ്റമര്‍ വന്നു..പയ്യന്‍ ആകെ
കണ്ഫ്യൂഷനിലായി...അറബിയുടെ പുറകെ പോകുകേം വേണം..വന്ന കസ്റ്റമറെ ഒഴിവാക്കാനും
വയ്യ..ഒടുക്കം തക്കാളി അവിടെ വെച്ച് അവന്‍ കസ്റ്റമര്‍ക്ക് സാധനം കൊടുക്കാന്‍
തുടങ്ങി..ആ കസ്റ്റമറും വിലപേശുകയാണ്..
അധികം നേരം കഴിഞ്ഞില്ല..വടിയും കുത്തിപ്പിടിച്ച്
വന്ന സൗദിയതാ പുലിയെ പോലെ പാഞ്ഞ് വരുന്നു..
ഞാനൊന്ന് ഇളകിയിരുന്നു.ഇടപെട്ടാല്‍ നമുക്ക് പണിയുറപ്പ്..കടയില്‍
ഞാനല്ലാതെ വേറെ ആരും ഇല്ല..അത് വരെ കഴിഞ്ഞത് എഴുത്തിലേക്ക് വരവ് വെച്ച്
കാത്തിരുന്നു അടുത്തതെന്ത്...?
യുദ്ധം.......അറബിയും ബംഗാളിയും തമ്മില്‍ പൊരിഞ്ഞ
വാക്കേറ്റം..ഹയവാന്‍,കെല്‍ബ്,തുടങ്ങീ മൃഗവിശേഷണങ്ങള്‍ അറബി ചറപറാന്നു ഇട്ടു
കൊടുത്തു.ബംഗാളിയും വിട്ടുകൊടുത്തില്ല..അവന്‍റെ നാട്ടിലെ പശു,എരുമ,പോത്ത് തുടങ്ങീ
സകലമാന നാല്‍കാലികളെയും അവന്‍റെ ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു..അവസാനം .ഇക്കാമ പൈസ
കൂട്ടിയ സര്‍ക്കാരിനോടുള്ള പ്രധിഷേധം വരെ അവന്‍ അറബിയോട് തീര്‍ത്തു..സ്വയമേ കറുത്ത
അവന്‍റെ മുഖം കാര്‍മേഖമുള്ളയന്നു പവര്‍കട്ട് വന്നത് പോലെയായി..
അപ്പോഴേക്കും ഒരു കസ്റ്റമര്‍ എന്‍റെ കടയില്‍
വന്നു..ഒരു വാതിലിലൂടെ കടയില്‍ കയറി മറ്റേ വാതിലിലൂടെ അവന്‍ ബംഗാളിയുടെ
അടുത്തേക്ക് ഓടി..
യാ..ഹയവാന്‍..ഉളുപ്പുണ്ടടോ അനക്ക്..അന്‍റെ
ഉപ്പൂപ്പാന്‍റെ പ്രായമില്ലേ ഇദേഹത്തിനു..ഒന്ന് ബഹുമാനിച്ചൂടെ...?
ബംഗാളി മയത്തില്‍ അയാളോട് കാര്യങ്ങള്‍
അവതരിപ്പിച്ചു..
ഇഞ്ഞി ഒരക്ഷരം മിണ്ടണ്ട..ഇനി മിണ്ട്യാല്‍ ഞാന്‍
പോലീസിനെ വിളിക്കും.മന്‍ച്ചനായാല്‍ പോരാ..ഖല്‍ബ് നന്നാവണം..ഹിമാര്‍,കെല്‍ബ്.....
നേരത്തെ ഉണ്ടായിരുന്ന വൃദ്ധനായ അറബി പരമ്പരാഗത
രീതിയില്‍ അയാളെ പിടിച്ച് മുത്തിയിട്ട് പറഞ്ഞു..ഇജ്ജൊന്നു ക്ഷമിക്ക്..ഓന്‍
വിദേശിയാ..അത്രയേ കാണൂ..എനിക്ക് പരാതിയൊന്നും ഇല്ല..
അക്ഷമയോടെ കസ്റ്റമര്‍ തിരിച്ച് കടയിലേക്ക്
വന്നു..എന്നോട് ചോദിച്ചു..ഇങ്ങള് ഇന്ത്യക്കാരെല്ലാം ഇങ്ങനെയാണോ..മുതിര്‍ന്നവരെ
ബഹുമാനിക്കില്ലേ..
ഹഹഹ..നല്ല
കഥയായി..നാട്ടിലാണേല്‍ ഇപ്പോഴെക്ക് ഏതെങ്കിലും ഒന്ന് മയ്യിത്താകും..ഒന്ന്
ജയിലിലും..
ഞാന്‍ അവനോടു പറഞ്ഞു.ഇന്ത്യക്കാരൊക്കെ നല്ല
താഴ്മയും കുലീനതയും ഉള്ളവരാ...അവന്‍ ബംഗാളിയാ..അത് കൊണ്ടാ.
എന്‍റെ
രാജ്യത്തിന് നേരെ വന്ന തീക്കൊള്ളി തല്‍കാലം ഞാന്‍ അവന്‍റെ നേര്‍ക്കിട്ടു..

No comments:
Post a Comment