കടയില്‍ ഞാനും ഒരു അറബിയും തമ്മിലുണ്ടായ
ഒരു സംഭാഷണം എന്‍റെ ശൈലിയിലേക്ക് മാറ്റിയപ്പോള്‍...
അസ്സലാമു അലൈകും..വ അലൈക്കും സലാം ഉമ്മര്‍ക്കാ..
അനക്ക് സുഖാണോ കുഞ്ഞിമ്മോനെ....?
സുഖാണ് ഉമ്മര്‍ക്കാ..
എന്തൊക്കാ അന്‍റെ വര്‍ത്താനം....?
നല്ല വര്‍ത്താനം ഉമ്മര്‍ക്കാ..
എല്ലാര്‍ക്കും സുഖല്ലേ....?
അതെ ഉമ്മര്‍ക്കാ..
ഉമ്മാക്കും ഉപ്പാക്കും ഉമ്മൂമ്മാക്കും ഉപ്പൂപ്പാക്കും സുഖല്ലേ..?
അതെ ഉമ്മര്‍ക്കാ..ഇങ്ങക്ക് എന്താ മാണ്ട്യെ...?
അനക്ക് സുഖല്ലേ....?
അതെ ഉമ്മര്‍ക്കാ..
എല്ലാര്‍ക്കും സുഖല്ലേ....?
അത് ഇങ്കി ഓര്‍മ്മല്ല ഉമ്മര്‍ക്കാ..ഇങ്ങക്കെന്താ മാണ്ട്യെ....?
ഞമ്മക്ക് ലേശം ആപ്പിള് മാണം..
എന്നാ ഈ കാര്‍ട്ടൂണ്‍ ആപ്പിള് എടുത്തോളീ..
ഇതിനെത്രാ കായി..?
മുപ്പത് റിയാലേ ഉള്ളൂ ഉമ്മര്‍ക്കാ..നല്ല മുന്തിയ ഇനമാ..
എന്നാ ഈ കാര്‍ട്ടൂണ്‍ ആപ്പിള് എടുത്തോളീ..
ഇതിനെത്രാ കായി..?
മുപ്പത് റിയാലേ ഉള്ളൂ ഉമ്മര്‍ക്കാ..നല്ല മുന്തിയ ഇനമാ..
ന്നിട്ട് ഇതിനെന്താടോ ഒരു നെറോം കോലോം ഇല്ലാത്തെ..?
ഇത് ലബനോണിന്‍റെതാ ഉമ്മര്‍ക്കാ..കാണാന്‍ രസല്ലെങ്കിലും
തിന്നാന്‍ നല്ല രസമാ.
ലബനോണിന്‍റെതാണെങ്കിലും ജപ്പാന്‍റെതാണെങ്കിലും തിന്നാല്‍
പള്ളേലേക്ക് തന്നല്ലേ പോവാ..അല്ലാണ്ട് അത് വഴി ഇന്ത്യേലേക്കൊന്നും പോകൂലാലോ..?
ഇങ്ങള് വല്ലാണ്ട് തമാശ പറയും ലേ..ഹഹഹ
ഇളിക്കാണ്ട് ഈന്‍റെ വെല പറ ഹമ്ക്കെ ..അപ്പറത്ത് ബംഗാളീന്‍റെ
പീട്യേല്‍ ഇതിന് ഇരുപത് റിയാലേ ഉള്ളൂ..ഇതിലും സൂപ്പറാ..
ന്നാ പിന്ന ഇങ്ങക്ക് അവിടുന്ന് വാങ്ങിക്കൂടെ കാക്കാ..
വാങ്ങാം..ന്നാലും അന്‍റെ പീട്യെന്നു വാങ്ങുമ്പോ ഒരു
സുഖാ..ഇഞ്ഞി ആള് സൂപ്പറാ..
ഇങ്ങള് പിന്നേം തമാശിക്കുവാ..? മുപ്പതില്‍ അഞ്ച് പൈസ കുറയൂല..
ന്നാ പിടിച്ചോ അമ്പത് റിയാല്..ഇങ്കി അറിയാം.ഇഞ്ഞി
ഇരുപത്തഞ്ചെ എടുക്കൂ.ബാക്കി ഇങ്ങെടുക്ക്...
ബാക്കി ഇരുപത് റിയാല്‍ ഉമ്മര്‍ക്കാന്‍റെ കയ്യില്‍
കൊടുക്കുമ്പോ കടമുതലാളി പറഞ്ഞു തന്ന ഐഡിയ എടുത്തു ഞാന്‍..(വിഷയം മാറ്റല്‍)
"ന്നാ ഇക്കാ ബാക്കി.......അല്ല ഉമ്മര്‍ക്കാ..നാള മുതല്‍ ഒടുക്കത്തെ ചെക്കിങ്ങാ..എന്താ ചെയ്യാ..ഒരു രക്ഷേം ഇല്ലെന്നാ പറയുന്നത്.."
"ന്നാ ഇക്കാ ബാക്കി.......അല്ല ഉമ്മര്‍ക്കാ..നാള മുതല്‍ ഒടുക്കത്തെ ചെക്കിങ്ങാ..എന്താ ചെയ്യാ..ഒരു രക്ഷേം ഇല്ലെന്നാ പറയുന്നത്.."
ആണോ..? എന്താക്കാനാ
മോനെ..പടച്ചോനോട് പറയാ..അല്ലാണ്ട് എന്താക്കാനാ..
ഹും..അതന്നെ..എന്നാ ഞമ്മക്ക് ലേശം പണിണ്ട്..ഇങ്ങള്
പോയിട്ട് നാളെ വരീന്‍..മഹസ്സലാമാ..
പണിയൊക്ക ഇഞ്ഞി എടുത്തോ..ബാക്കി അഞ്ച് റിയാല്‍
കൂടിണ്ട്..അതും കൂടി ഇങ്ങെടുക്ക്..
വയസ്സാം കാലത്ത് ഇയാള് ആരിക്ക് ഉണ്ടാക്കുവാ എന്ന്
പിറുപിറുത്ത് അഞ്ച് റിയാലും കൂടി കൊടുത്തു..
അല്ല കുഞ്ഞിമ്മോനെ..നാളെ ചെക്കിങ്ങിനു പോലീസ് ഇങ്ങോട്ട്
വരോ..?
ഇല്ല..ഓല്‍ക്ക്
അത് ബുദ്ധിമുട്ടല്ലേ..ഞാന്‍ നാളെ രാവില അങ്ങോട്ട് പോകുന്നുണ്ട്...ഇങ്ങള് പോയീന്‍
കാക്കാ..ഞമ്മക്ക് വേറ പണിണ്ട്..
No comments:
Post a Comment