പണ്ട് ഞാന്‍ വാര്‍ക്കപ്പണിക്ക് പോകുന്ന കാലം..
അന്നത്തെ
പണക്കാരനായ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍റെ വീടിനു കമ്പി കെട്ടുകയാണ് ഞാന്‍ ..കൂടെ
എന്‍റെ മേസ്തിരി ബാബുവേട്ടനും രണ്ടു പണിക്കാര്‍ വേറെയും..
രാവിലെ ചായ കുടിക്കുന്ന സമയത്ത് ഹൌസ്ഓണര്‍ ഞങ്ങളുടെ ജോലി കാണാനെത്തി..കുശലങ്ങള്‍ പറഞ്ഞു എന്തിനോ വേണ്ടി കീശയില്‍ കൈ ഇട്ടപ്പോള്‍ വിലപിടിപ്പുള്ള അയാളുടെ ഫോണ്‍ താഴെ വീണു..രണ്ടാം നിലയില്‍ നിന്നും താഴെ വീണ ഫോണിന്‍റെ കാര്യം പറയേണ്ടല്ലോ..ഞങ്ങളെല്ലാരും ആകെ സ്തംഭിച്ച് നിന്നുപോയി..അന്ന് വളരെ
കുറച്ചു പേരുടെ കയ്യിലെ ഫോണുള്ളൂ.
.
ഉടമസ്ഥന്‍ അതൊന്നും വല്ല്യ കാര്യാമാക്കാതെ താഴോട്ടിറങ്ങി പോയി..
പക്ഷേ എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..ഞാനത് തന്നെ പറഞ്ഞോണ്ടിരിക്കുകയാണ്..വല്ല്യ സങ്കടായ്പ്പോയി..
ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇറങ്ങാന്‍ നേരത്തും അയാള്‍ വന്നു..അപ്പോഴും ഞാനാ വിഷയം വിട്ടില്ല..എന്‍റെ ബേജാര്‍ കണ്ട് അയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു..
നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍ ഞാനൊരു കഥ പറഞ്ഞു തരാം..എല്ലാരും അഞ്ചു മിനിറ്റ് അവിടെ ഇരിക്ക്.
പണ്ട് കേരളത്തില്‍ അധികം കാറുകള്‍ ഇറങ്ങാത്ത സമയം..എന്‍റെ അച്ഛന്‍ വിദേശത്ത് നിന്ന് ഒരു ബെന്‍സ് കാര്‍ ഇറക്കി..ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി..നാട്ടുകാര്‍ക്കും വലിയ അത്ഭുതമായിരുന്നു..
അച്ഛന്‍ ഞങ്ങളേം കൊണ്ട് വയനാട് ചുരം കാണാന്‍ കൊണ്ട് പോയി..ചുരത്തില്‍ ഒമ്പതാംവളവില്‍ വണ്ടി സൈഡാക്കി ഒരു ഐസ്ക്രീം കഴിക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍...പെട്ടെന്ന് വണ്ടി ഉരുണ്ട് നീങ്ങി താഴെ കൊക്കയിലേക്ക് മറിഞ്ഞു..കാര്‍ മൊത്തം തവിട് പൊടിയായി..പരിസരവാസികള്‍ മുഴുവന്‍ അമ്പരന്നു വായും പൊളിച്ച് നോക്കി നില്‍പ്പുണ്ടായിരുന്നു.(കഥ കേള്‍ക്കുന്ന ഞങ്ങളും വായും പൊളിച്ച് അയാളുടെ മുമ്പില്‍ ഇരിക്കുകയാണ്)
അപ്പൊ തന്നെ ഒരു ടാക്സി പിടിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണമൊക്കെ കഴിച്ച് വീട്ടിലെത്തി സുഖമായുറങ്ങി..
പിറ്റേ ദിവസം ഒരു ടാക്സിയില്‍ ഇന്നലെ കാണാത്ത ബാക്കി സ്ഥലം കൂടി കാണാന്‍ വേണ്ടി പോകുന്ന വഴിക്ക് കാര്‍ മറിഞ്ഞ സ്ഥലത്തൊന്നു വെറുതെ സൈഡാക്കി .നോക്കുമ്പോള്‍ തലേന്നാള്‍ കണ്ട അതേ ജനക്കൂട്ടം അതെ നിപ്പില്‍ വായും പൊളിച്ച് താഴോട്ട് നോക്കി നില്‍പ്പുണ്ടായിരുന്നു ..
ഇത്രേം പറഞ്ഞ് ഞങ്ങളെ മുഖത്ത് നോക്കി ഒരു വളിച്ച ചിരീം ചിരിച്ച് മൂപ്പര്‍ പോയി..
ഞാനാകെ ഇളിമ്പ്യനായി..
രാവിലെ ചായ കുടിക്കുന്ന സമയത്ത് ഹൌസ്ഓണര്‍ ഞങ്ങളുടെ ജോലി കാണാനെത്തി..കുശലങ്ങള്‍ പറഞ്ഞു എന്തിനോ വേണ്ടി കീശയില്‍ കൈ ഇട്ടപ്പോള്‍ വിലപിടിപ്പുള്ള അയാളുടെ ഫോണ്‍ താഴെ വീണു..രണ്ടാം നിലയില്‍ നിന്നും താഴെ വീണ ഫോണിന്‍റെ കാര്യം പറയേണ്ടല്ലോ..ഞങ്ങളെല്ലാരും
.
ഉടമസ്ഥന്‍ അതൊന്നും വല്ല്യ കാര്യാമാക്കാതെ താഴോട്ടിറങ്ങി പോയി..
പക്ഷേ എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..ഞാനത് തന്നെ പറഞ്ഞോണ്ടിരിക്കുകയാണ്..വല്ല്യ സങ്കടായ്പ്പോയി..
ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇറങ്ങാന്‍ നേരത്തും അയാള്‍ വന്നു..അപ്പോഴും ഞാനാ വിഷയം വിട്ടില്ല..എന്‍റെ ബേജാര്‍ കണ്ട് അയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു..
നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍ ഞാനൊരു കഥ പറഞ്ഞു തരാം..എല്ലാരും അഞ്ചു മിനിറ്റ് അവിടെ ഇരിക്ക്.
പണ്ട് കേരളത്തില്‍ അധികം കാറുകള്‍ ഇറങ്ങാത്ത സമയം..എന്‍റെ അച്ഛന്‍ വിദേശത്ത് നിന്ന് ഒരു ബെന്‍സ് കാര്‍ ഇറക്കി..ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി..നാട്ടുകാര്‍ക്കും വലിയ അത്ഭുതമായിരുന്നു..
അച്ഛന്‍ ഞങ്ങളേം കൊണ്ട് വയനാട് ചുരം കാണാന്‍ കൊണ്ട് പോയി..ചുരത്തില്‍ ഒമ്പതാംവളവില്‍ വണ്ടി സൈഡാക്കി ഒരു ഐസ്ക്രീം കഴിക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍...പെട്ടെന്ന് വണ്ടി ഉരുണ്ട് നീങ്ങി താഴെ കൊക്കയിലേക്ക് മറിഞ്ഞു..കാര്‍ മൊത്തം തവിട് പൊടിയായി..പരിസരവാസികള്‍ മുഴുവന്‍ അമ്പരന്നു വായും പൊളിച്ച് നോക്കി നില്‍പ്പുണ്ടായിരുന്നു.(കഥ കേള്‍ക്കുന്ന ഞങ്ങളും വായും പൊളിച്ച് അയാളുടെ മുമ്പില്‍ ഇരിക്കുകയാണ്)
അപ്പൊ തന്നെ ഒരു ടാക്സി പിടിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണമൊക്കെ കഴിച്ച് വീട്ടിലെത്തി സുഖമായുറങ്ങി..
പിറ്റേ ദിവസം ഒരു ടാക്സിയില്‍ ഇന്നലെ കാണാത്ത ബാക്കി സ്ഥലം കൂടി കാണാന്‍ വേണ്ടി പോകുന്ന വഴിക്ക് കാര്‍ മറിഞ്ഞ സ്ഥലത്തൊന്നു വെറുതെ സൈഡാക്കി .നോക്കുമ്പോള്‍ തലേന്നാള്‍ കണ്ട അതേ ജനക്കൂട്ടം അതെ നിപ്പില്‍ വായും പൊളിച്ച് താഴോട്ട് നോക്കി നില്‍പ്പുണ്ടായിരുന്നു ..
ഇത്രേം പറഞ്ഞ് ഞങ്ങളെ മുഖത്ത് നോക്കി ഒരു വളിച്ച ചിരീം ചിരിച്ച് മൂപ്പര്‍ പോയി..
ഞാനാകെ ഇളിമ്പ്യനായി..
അല്ലേ...മൂപ്പര്‍
മ്മള ആക്കിയതാ ലേ ബാബ്വേട്ടാ...ഞാന്‍ ചോദിച്ചു
മ്മള അല്ല..നിന്നെ.....
പോയി 8/6 പലക എടുത്തോണ്ട് വാടാ പോത്തെ....

on fb:-http://goo.gl/1gpnU8
No comments:
Post a Comment