നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

നാടോടി

അവളൊരു പെണ്ണ്
വെറുമൊരു നാടോടി പെണ്ണ്
കീറിയ പാവാടയും
അതിനൊത്ത കുപ്പായവുമിട്ട
പാവം നാടോടി പെണ്ണ്..
 
കാണുന്നവര്‍ അവളുടെ കണ്ണുകള്‍ കണ്ടില്ല
കണ്ണുനീര്‍ കണ്ടില്ല
കണ്ടതൊന്നു മാത്രം
ദാരിദ്രത്തിലും വളരും ദേഹത്തെ..
 
ഒരു പുത്തനുടുപ്പിനായ്
പലരുടെയും മുന്നില്‍ യാചിച്ചു..
 
നാടോടി പെണ്ണേ..നിനക്കെന്തിനീ കുപ്പായം
നീ പുത്തനുടുപ്പുകള്‍ ധരിക്കേണ്ടവളല്ല
പുതുസ്വപ്‌നങ്ങള്‍ കാണേണ്ടവളല്ല..
 
ലക്ഷ്യമില്ലാ പ്രദക്ഷിണ വഴിയെ
ലക്‌ഷ്യം തെറ്റാ കഴുകന്‍ കണ്ണുകള്‍
ഒട്ടിയ വയറില്‍ കാമം പൂണ്ടവര്‍
കൊത്തിയെടുത്തു പറന്നു ദൂരെ..
 
ഭ്രാന്തന്മാര്‍ അവളെ വലിച്ചു കീറി
വസ്ത്രങ്ങള്‍ എങ്ങോ എറിഞ്ഞു
മാനമെന്തെന്നറിയാത്ത  പൊട്ടിപെണ്ണ്‍
ഒരു വേള കെഞ്ചി
എന്‍റെ ഉടുപ്പ്..എന്‍റെ ഉടുപ്പ്..
 
 
നാടോടി പെണ്ണേ..നിനക്കെന്തിനീ കുപ്പായം
നീ പുത്തനുടുപ്പുകള്‍ ധരിക്കേണ്ടവളല്ല
പുതുസ്വപ്‌നങ്ങള്‍ കാണേണ്ടവളല്ല... 

No comments:

Post a Comment