നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

അറബിയെ കുടുക്കിയ അച്ചാര്‍




ഇവിടെയിപ്പോ മാങ്ങയുടെ സീസ്സന്‍ ആണ്..കഫീലിന്‍റെ വീട്ടിലൊരു മാവുണ്ട്...നിറയെ മാങ്ങയും..മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ അവര്‍ക്ക് മാങ്ങയോട് വലിയ താല്പര്യമില്ല..

വരുന്നോനും പോകുന്നോനും ഒക്കെ വാരിക്കോരി കൊടുക്കും..ഞാനും ചോദിച്ചു.കുറച്ച് പച്ച മാങ്ങയ്ക്ക്..

പിറ്റേ ദിവസം ഒരു കവര്‍ നിറയെ മാങ്ങയുമായി മുതലാളി എത്തി..ഞാനത് റൂമില്‍ കൊണ്ടുപോയി അച്ചാര്‍ ഇട്ടു..നാട്ടില്‍ നിന്നും കൊണ്ടുവന്ന മുളക് പൊടിയൊക്കെ ഇട്ട് നല്ല അടിപൊളി അച്ചാര്‍..

 

മ്മളെ മാന്യത മ്മള് കീപ്പ് ചെയ്യണ്ടേ...? കുറച്ച് അച്ചാര്‍ ഒരു ചെറിയ കുപ്പിയിലാക്കി മ്മളെ കഫീലിന് കൊടുത്തു..മൂപ്പര്‍ക്ക് ഭയങ്കര സന്തോഷായി..അപ്പൊ തന്നെ എന്നെ പിടിച്ച് രണ്ടുമ്മയും തന്നിട്ട് പറഞ്ഞു..ഇന്‍ത്ത കൊയീസ്.അള്ളാഹ് അത്തിക്കലാഫിയ..

സന്ദര്‍ഭം മുതലെടുക്കെടാ തെണ്ടി എന്നെന്‍റെ മനസ്സ് മന്ത്രിച്ചു..കുറെ കാലമായി ശമ്പളം കൂട്ടി തരാന്‍ പറയാന്‍ കരുതിയിട്ട്...ഇതിനേക്കാള്‍ നല്ലൊരു അവസരം വേറെയില്ല..ഇപ്പോഴത്തെ കണ്ടീഷന്‍ വെച്ച് ഒരു നൂറു റിയാല്‍ കൂട്ടി ചോദിച്ചാല്‍ തരാതിരിക്കില്ല..

ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും അച്ചാര്‍ കുപ്പിയുമെടുത്ത് മുതലാളി വീട്ടിലേക്ക് ഓടി..

സാരമില്ല.വന്നിട്ട് പറയാം..കഫീല്‍ തിരിച്ചു വന്നാല്‍ സംഭവിക്കാനിരിക്കുന്നത് ഏകദേശം ഞാന്‍ മനസ്സിലിട്ടു തലങ്ങും വിലങ്ങും ചിന്തിച്ചു..

(ഞാന്‍:- മുതലാളീ....എന്‍റെ ശമ്പളം അല്‍പ്പം.............

കഫീല്‍:- ജ്ജ് ബേജാറാകണ്ട പഹയാ..അനക്ക് ഞമ്മള് നൂറല്ല നൂറ്റി പത്ത് തരും.. അപ്പൊ തന്നെ മേശ വലിപ്പ് തുറക്കുന്നു....ഒരു കെട്ട് റിയാല്‍ എന്‍റെ നേര്‍ക്ക് നീട്ടുന്നു.ഞാന്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നു..)

 

ലഞ്ച് ബ്രേക്ക് കഴിഞ്ഞു മുതലാളി വരുന്നതും കാത്ത് കടയുടെ മുന്നിലൊരു  കസേരയുമിട്ട് ഞാന്‍ ഇരുന്നു..ദൂരെ നിന്നും മുതലാളിയുടെ വരവ് കണ്ടു..മുഖം കണ്ടിട്ട് എന്തോ പന്തികേട് ഉള്ളത് പോലെ...മൂലക്കുരു വന്നപോലെ ആസനം വിടര്‍ത്തിയാണ് നടക്കുന്നത് ..

കടയുടെ മുന്നില്‍ കുറച്ച് ബംഗാളീസ് ഉള്ളത് കൊണ്ട് ഞാന്‍ കസേരയെടുത്ത്‌ ഉള്ളിലോട്ട് ഇട്ടു..അവന്മാര്‍ക്ക് എന്തെങ്കിലും ഇത്തിരി കേട്ടാല്‍ മതിയല്ലോ...

 

യാ ഹിമാര്‍............!! ആസനം കൂളറിനു നേരെ തിരിച്ചു വെച്ച് കൊണ്ട് മൊതലാളി അലറി.

ചുവരിന്‍ മറവിലൂടെ ഞാന്‍ എത്തി നോക്കി..അവിടെ വേറെ ആരും ഇല്ല..എന്നെ തന്നെയാ വിളിച്ചത്..

പിന്നെ ഒരു അര മണിക്കൂര്‍ വെടിക്കെട്ട് ആയിരുന്നു..ചക്രവാണവും കതിനയും മാലപ്പടക്കവും......ചടപടഡിംഡിംപിഷ്പിഷ്പടപടപടപടോ.....................!!

ഇനി അടുത്ത റമളാന്‍ ആയാലും ശമ്പളം കൂട്ടി കിട്ടില്ലെന്ന് ഉറപ്പായി..

 

പുകയെല്ലാം ഒന്നടങ്ങിയപ്പോള്‍ ..ഞാന്‍ മെല്ലെ അടുത്ത പോയി ശബ്ദം കുറച്ച് ചോദിച്ചു...

 

മാലിഷ്(ക്ഷമിക്കണം) എര് കുറച്ച് കുറച്ചുകൂടി ഉണ്ടാക്കി തരട്ടെ...

അന്നേരം ചെവിയിലിട്ട വിരല്‍ എപ്പഴാ ഊരിയതെന്നു ഇപ്പഴും നിശ്ചയല്ല....
----------------------------------------------------------------------------------------------------
on fb:-http://goo.gl/KlQQ1c

 

 

No comments:

Post a Comment